പ്രവാസികളേ നിങ്ങൾ തന്നെയാണ് ‌രാജ്യത്തിന്റെ നട്ടെല്ല്; കഴിഞ്ഞ വർഷം ഇന്ത്യയിലേക്കയച്ചത് 11 ലക്ഷം കോടി രൂപ

0
921

വിദേശ ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കുന്നത് റെക്കോർഡ് തുക; കണക്കുകള്‍ ഇങ്ങനെ

ന്യൂഡൽഹി: വിദേശത്ത് സ്ഥിരതാമസമാക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യക്കാർ 2024ൽ മാത്രം നാട്ടിലേക്കയച്ചത് 129.4 ബില്യൺ ഡോളറെന്ന് കണക്കുകൾ (ഏകദേശം 11 ലക്ഷം കോടി രൂപ). . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റ് കണക്കുകളുടെ വിശകലനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്‌. ഇതിൽ ഡിസംബർ പാദത്തിൽ മാത്രം 36 ബില്യൺ ഡോളറാണ് കൈമാറപ്പെട്ടിരിക്കുന്നത്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അടുപ്പിച്ച് മൂന്നാം വർഷമാണ്, ഇന്ത്യയിലേക്ക് പണം അയക്കുന്നത് 100 ബില്യൺ ഡോളർ കടക്കുന്നത്. ഇത്തരത്തിൽ പണം അയക്കപ്പെടുന്ന ലോകത്തെത്തന്നെ പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ 25 വർഷത്തിന് മുകളിലായി ഇന്ത്യയുമുണ്ട്. ലോകത്താകമാനം ഐടി മേഖല വിപുലീകരിക്കപ്പെട്ടതും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം മൂല്യവത്തായതുമാണ് ഇത്തരത്തിൽ രാജ്യത്തേക്ക് പണം ഒഴുകാൻ കാരണം. 

പണം അയക്കുന്നതിന്റെ ഒഴുക്ക് ഉറവിട രാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും മറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം മൂന്ന് മടങ്ങാണ് വർധിച്ചത്. ആഗോള കുടിയേറ്റവും വർധിച്ചു. ഇന്ത്യയിൽ നിന്ന് കുടിയേറിയവരിൽ പകുതിയിലേറെയും ആശ്രയിച്ചിട്ടുള്ളത് ജിസിസി രാജ്യങ്ങളെയാണ്. 

വികസിത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പണമയക്കലും കൂടിയാണ് ഈ വർധനവിന് കാരണമെന്ന് റിസർവ് ബാങ്ക് ചൂണ്ടികാണിക്കുന്നുണ്ട്.ഇന്ത്യയിൽ നിന്നുള്ള ഐടി സേവനങ്ങളുടെ മത്സരശേഷിയും നുഴഞ്ഞുകയറ്റവും യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലേക്ക് വർധിച്ചെന്നും, ജിസിസിക്ക് പുറമെ ഈ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലും വർധിച്ചെന്നും റിസർവ് ബാങ്ക് റിപ്പോർട്ടിൽ ഉണ്ട്. 

വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള പ്രദേശങ്ങളിൽ വിലപ്പെരുപ്പത്തിന്റെ എല്ലാ സൂചനകളും നിലനിൽക്കുമ്പോളും, ഈ ട്രെൻഡ് മുകളിലേക്ക് തന്നെയാണെന്നും റിസർവ് ബാങ്ക് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ആശ്രിതർ വിദേശത്തുള ബന്ധുക്കളെ കൂടുതലായും ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നത്.

പ്രവാസികൾ അയക്കുന്ന ഈ പണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്കും വിദേശനാണ്യ ശേഖരത്തിനും വലിയ കരുത്ത് പകരുന്നതാണ്.

ലോകത്ത് ഏറ്റവും കൂടുതൽ റെമിറ്റൻസ് സ്വീകരിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ കഴിഞ്ഞ 25 വർഷത്തിലേറെയായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.

മെക്സിക്കോ (68 ബില്യൺ ഡോളർ), ചൈന (48 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (40 ബില്യൺ ഡോളർ), പാകിസ്ഥാൻ (33 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്നിലാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2024ൽ റെമിറ്റൻസിന്റെ വളർച്ചാ നിരക്ക് 5.8 ശതമാനമാണ്, 2023ലെ 1.2 ശതമാനത്തിൽ നിന്ന് ഗണ്യമായ വർധനവ്.

18.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്ത് താമസിക്കുന്നതായി 2024ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രവാസി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക