പെരുന്നാള്‍ ആഘോഷത്തിനിടെ വാഹനാപകടം: മലയാളി വനിതയ്ക്ക് ദാരുണാന്ത്യം

0
2419

അബുദാബി: പെരുന്നാള്‍ ആഘോഷിക്കാന്‍ അല്‍ഐനിലേക്ക് പോയ മലയാളികുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. അജ്മാനില്‍ താമസമാക്കിയ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സജിന ബാനുവാണ് (54) മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപം ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് പി.കെ നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഡോ.ജാവേദ് നാസ് ആണ് സജിനയുടെ മറ്റൊരു മകന്‍. മരുമകള്‍- ഡോ. ആമിന ഷഹ്‌ല.