ജിദ്ദ: സഊദിയിൽ അറവുശാലകളുടെ നിരീക്ഷണം വർധിപ്പിക്കാൻ പരിസ്ഥിതി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
റിയാദിലെ അൽ മുൻസിയ അറവുശാലയിൽ മന്ത്രാലയം ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ തുടങ്ങി. രാജ്യത്തെ അറവുശാല സംവിധാനം വികസിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.





