മലയാളി വിദ്യാര്‍ഥി മനാമയില്‍ വാഹനാപകടത്തില്‍ മരിച്ചു

0
352

സഹയാത്രികൻ ഗുരുതരാവസ്ഥയിൽ

മനാമ: മലയാളി വിദ്യാര്‍ഥി ബഹ്‌റയ്‌നിലെ മനാമയില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം മുഖത്തല സ്വദേശിയും ബഹ്റയ്ന്‍ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകന്‍ മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്. ഇന്ത്യന്‍ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സയ്യീദ്.

കഴിഞ്ഞ ദിവസം പള്ളിയില്‍ നിന്ന് രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഹിദ്ദില്‍ വച്ചാണ് അപകടമുണ്ടായത്. മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആറു വയസ്സുകാരി സഫയാണ് സഊദിന്റെ സഹോദരി. കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.