ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി നടത്തി വരുന്ന ‘സ്നേഹപൂർവ്വം സ്നേഹ യാത്ര’ യുടെ ഭാഗമായി വിശ്രമ ജീവിതം നയിക്കുന്ന പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിക്കുന്ന പരിപാടി വിവിധ വാർഡുകളിലായി ഇന്ന് നടന്നു. ഇന്ന് കരേക്കാട് വെച്ച് നടന്ന പരിപാടി മനയങ്ങാട്ടിൽ അബൂബക്കർ ഹാജിയെ ആദരിച്ചു കൊണ്ട് മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു അധ്യക്ഷത വഹിച്ചു.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി സജ്ന ടീച്ചർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. വി നാസിബുദ്ധീൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അബൂബക്കർ തുറക്കൽ, അബു ഹാജി കരേക്കാട്, മാടക്കൽ മൊയ്ദീൻ, ഗ്ലോബൽ കെഎംസിസി വർക്കിംഗ് പ്രസിഡന്റ് ശരീഫ് പുതുവള്ളി, മറ്റു ഭാരവാഹികളായ മുസ്തഫ (ലണ്ടൻ), ഫൈസൽ(ഖത്തർ),
ബഷീർ(അബൂദാബി), അബ്ദുറഹ്മാൻ തത്രംപള്ളി, നൗഷാദ് നാരങ്ങാടൻ, ഉപദേശക സമിതി അംഗങ്ങളായ പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, ഹംസ ഹാജി മാറാക്കര, ഗ്ലോബൽ കെഎംസിസി ചീഫ് കോർഡിനേറ്റർ ഒ. കെ കുഞ്ഞിപ്പ, കോർഡിനേറ്റർമാരായ അബ്ദുറഷീദ് മാറാക്കര, കുഞ്ഞാവ കല്ലൻ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, മാറാക്കര സി. എച്ച് സെന്റർ ജനറൽ കൺവീനർ സി. അബ്ദുറഹ്മാൻ മാസ്റ്റർ, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ കുഞ്ഞനു കരേക്കാട്, വി. പി കുഞ്ഞിപ്പ ഹാജി, സുബൈർ പുതുവള്ളി, കെ. ടി ഹനീഫ ഹാജി, കുഞ്ഞാപ്പു ഹാജി കുണ്ടുവായിൽ, സി. അലവി തുടങ്ങിയവർ സംബന്ധിച്ചു.
മുഹമ്മദ് താഴത്തേതിൽ, തറീക്കുട്ടി ഹാജി ചെരിച്ചി, ഉമർ ആച്ചിക്കുളത്ത്, മുഹമ്മദ് കായക്കൽ, വി. പി മുഹമ്മദ് ഹാജി, സൈദലവി ഹാജി കോട്ടയിൽ, സൈദാലി ഹാജി ചാട്ടുമുക്കിൽ, മൊയ്ദീൻ കുട്ടി വിളഞ്ഞിപ്പുലാൻ, വി. ടി കുഞ്ഞിക്കോയ തങ്ങൾ, കുഞ്ഞി മരക്കാർ ചെകിടപ്പുറം, ആലി കേതൊടി എന്നീ പഴയ കാല പ്രവർത്തകരെയാണ് ഇന്ന് ആദരിച്ചത്.

ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ഇപ്പോൾ വർദ്ധക്യ സഹജമായ രോഗങ്ങളും അവശതകളും അനുഭവിക്കുന്ന 66 പേരെയാണ് മാറാക്കര ഗ്ലോബൽ കെഎംസിസി ആദരിക്കുന്നത്. പഴയ തലമുറയെ ആദരിക്കുക എന്ന മഹത്തായ ദൗത്യമാണ് ഗ്ലോബൽ കെഎംസിസി നിർവഹിക്കുന്നത് എന്നും ഇത് പുതു തലമുറക്ക് വലിയ മാതൃകയാണെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ പറഞ്ഞു. നാട്ടിലെ പാർട്ടി പ്രവർത്തകർക്ക് ഇത് വലിയ പ്രചോദനവും പാർട്ടി പ്രവർത്തനത്തിന് വലിയ ഊർജ്ജവും നൽകാൻ പ്രസ്തുത പരിപാടി കാരണമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ രാവിലെ പൂവഞ്ചിനയിൽ വെച്ച് നടക്കുന്ന ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി നിർവഹിക്കും




