സഊദിയിൽ മലയാളി കുടുംബത്തിന്റെ താമസസ്ഥലത്ത് മോഷണം; സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

0
1641

യാംബു: സഊദിയിലെ യാംബുവിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍റെ  വീട്ടിലാണ് കവർച്ച നടന്നത്.  സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ റോയൽ കമീഷൻ ക്യാമ്പ് ഫൈവിലെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസ്സിലാക്കിയാണ് കള്ളന്മാർ അകത്തു കയറിയതെന്ന് മനസ്സിലാവുന്നു. വീടിന്റെ വാതിലിന്റെ താഴ് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ദമായി തുറന്നാണ് തസ്കരന്മാർ അകത്ത് കയറിയതെന്ന നിഗമനത്തിലാണ്.

സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയിൽ നടന്ന മോഷണം പ്രദേശത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമുള്ള താമസക്കാർക്ക് ഏറെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക