നജ്റാൻ: റമസാൻ ആഗതമായതോടെ ഉയർന്ന ഗുണമേന്മയുള്ള നജ്‌റാനി ഗോതമ്പിന് ആവശ്യക്കാരേറുന്നു. പരമ്പരാഗത രുചിയേകുന്ന രഖ്ഷ് എന്ന ബ്രഡ് ഉണ്ടാക്കാനാണ് പ്രധാനമായും നജ്‌റാനി ഗോതമ്പ് ഉപയോഗിക്കുന്നത്. “സമ്ര” പോലുള്ള ജനപ്രിയ ഇനങ്ങൾ ഉൾപ്പെടെയുള്ള ഗോതമ്പ് റമസാൻ വിഭവങ്ങളിലെ പ്രധാന ഘടകമാണ്.
ഉയർന്ന ഗുണമേന്മയും പോഷകമൂല്യവും ആരോഗ്യ ഗുണങ്ങളുമാണ് നജ്‌റാനി ഗോതമ്പിന് ആവശ്യക്കാർ കൂടാൻ കാരണം. ഗോതമ്പ് പാരമ്പര്യ രുചികളിലെ പ്രധാന ഇനമായി മാറി കഴിഞ്ഞു. വിറ്റാമിൻ ബി, ഇ, ഫോളിക് ആസിഡ്, സിങ്ക്, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമായ ഗോതമ്പിന്റെ ഉയർന്ന പോഷകമൂല്യം നജ്‌റാൻ പ്രദേശത്തിനകത്തും പുറത്തും വ്യാപകമായ അംഗീകാരം നേടിയിട്ടുമുണ്ട്.





