ഏഷ്യയിലെ ഏറ്റവും മികച്ച എയർ കാർഗോ അവാർഡ് സ്വന്തമാക്കി സഊദി എയർ

0
1034

റിയാദ്: ഏഷ്യയിലെ മികച്ച ചരക്ക് കടത്ത് വിമാന കമ്പനിക്കുള്ള അവാർഡ് സഊദി എയറിന്. ചരക്ക്, ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ വാർഷിക ചടങ്ങിലാണ് സഊദി എയർലൈൻസ് കാർഗോ കമ്പനി ലിമിറ്റഡ് കമ്പനി ഈ സ്ഥാനത്തേക്ക് തിരഞ്ഞെരുക്കപ്പെട്ടത്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ ഇന്നലെ നടന്ന ചടങ്ങിൽ കമ്പനിക്ക് അവാർഡ് സമ്മാനിച്ചു. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുടെ പ്രതിനിധികളുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്.

ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ ലോജിസ്റ്റിക് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രം കൈവരിക്കുന്നതിന് നേരിട്ട് സംഭാവന ചെയ്യുന്നതിനും, രാജ്യത്തിനും ലോക രാജ്യങ്ങൾക്കുമിടയിൽ വ്യാപാര കൈമാറ്റം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനും സഊദി കാർഗോയുടെ ശ്രമത്തിന്റെ വെളിച്ചത്തിലാണ് ഈ നേട്ടം. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചരക്കുകളുടെയും കയറ്റുമതിയുടെയും ആഗോള കേന്ദ്രമായി സഊദിയെ പ്രാപ്തമാക്കുകയും ചെയ്യന്നതിലും സഊദിയ കാർഗോ വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്.

കഴിഞ്ഞ ജൂലൈയിൽ കൊറോണ സമയത്ത് ചരക്കുനീക്കത്തിന്റെയും ചരക്കുകളുടെ വിതരണങ്ങളിൽ സമയ ബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തതിനെ തുടർന്ന് മിഡിൽ ഈസ്റ്റിലെ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അവാർഡ് (TLME) അവാർഡും കമ്പനി നേടിയിരുന്നു.