തായിഫിലെ അൽ-ഹദ റോഡ് നാളെ ഗതാഗതത്തിനായി തുറക്കും

0
1082

തായിഫ്: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5:00 മണി മുതൽ തായിഫിലെ അൽ ഹദ ചുരം റോഡ് ഗതാഗതത്തിനായി വീണ്ടും തുറക്കുന്നതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു.

രണ്ട് മാസത്തിനുള്ളിലാണ് അറ്റകുറ്റപ്പണികൾ, റോഡിൻ്റെ സുരക്ഷ, ഗുണനിലവാരം മെച്ചപ്പെടുത്തൽ, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ പൂർത്തിയാക്കിയത് .

വാഹനമോടിക്കുന്നവർക്ക് സുരക്ഷിതവും സുഗമവുമായ ഡ്രൈവിങ് അനുഭവം നൽകുന്നതിന് സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.

2025 ജനുവരി 1 മുതൽ അറ്റകുറ്റപ്പണികൾക്കായി അൽ-ഹദ റോഡ് താൽക്കാലികമായി അടയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഡിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ശ്രമം.