റിയാദ് – ദമാം റോഡിൽ വാഹനാപകടം; നിലമ്പൂർ സ്വദേശി മരണപ്പെട്ടു

0
1801

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശി മരണപ്പെട്ടു. നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ ആണ് മരണപ്പെട്ടത്. സഊദിയിലെ ഖുറൈസിലാണ് വാഹനാപകടമുണ്ടായത്. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്ക് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. മയ്യിത്ത് ഇപ്പോൾ അൽഹസ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പരേതനായ ഹസൻ ആണ് പിതാവ്. മാതാവ്: സകീന, ഭാര്യ: ഫസ്ന, മക്കൾ: മുഹമ്മദ് ഹെമീൻ, ഫാത്തിമ നൈറ.

നാട്ടിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് കുടുംബം. ഇതിന്റെ നടപടിക്രമങ്ങളുമായി അൽ ഹസ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ നാസർ പാറക്കടവിന്റെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെയും നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.