കോഴിക്കോട്: കുംഭമേളയിലെ വൈറൽ താരം മൊണാലിസ ബോബി ചെമ്മണൂരിനൊപ്പം കേരളത്തിലെത്തുന്നു. ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനത്തിൽ കോഴിക്കോട് എത്തുമെന്നാണ് ബോബി ചെമ്മണൂർ അറിയിച്ചിരിക്കുന്നത്. മൊണാലിസ കേരളത്തിലെത്തുമെന്ന് പറയുന്ന വീഡിയോയും ബോബി ചെമ്മണൂർ പങ്കുവച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് പെണ്‍കുട്ടി എത്തുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിനു പിന്നാലെ വീഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. ബോബി ചെമ്മണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നും ബോച്ചെയ്ക്ക് അടുത്ത ഇരയെ കിട്ടിയെന്നും കമന്‍റുകൾ നീളുന്നു.
കുംഭമേള തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ചാരക്കണ്ണുള്ള സുന്ദരി സോഷ‍്യൽ മീഡിയയിൽ വൈറലായത്. മേളയിൽ രുദ്രാക്ഷ മാല വിൽകാനെത്തിയതായിരുന്നു മൊണാലിസ. ഇതിനിടെ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ‍്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു.
വീഡിയോ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മൊണാലിസയെ തേടി ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര എത്തി. ഇതോടെ “ദി ഡയറി ഓഫ് മണിപ്പൂർ” എന്ന ചിത്രത്തിൽ മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.മഹാകുംഭമേളയ്ക്കിടെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ശ്രദ്ധനേടിയ പെണ്‍കുട്ടി മോണാലിസ ഭോണ്‍സ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണ്ണൂരിനൊപ്പം ഫെബ്രുവരി 14ന് കോഴിക്കോട് എത്തുമെന്ന് പെണ്‍കുട്ടി പറയുന്ന വിഡിയോ ബോബി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
15ലക്ഷം രൂപയ്ക്കാണ് മോണാലിസ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുര്‍’ എന്ന ബോളിവുഡ് ചിത്രത്തിലാണ് പെണ്‍കുട്ടി നായികയായി എത്തുന്നത്. ഫെബ്രുവരി 12ന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം താത്കാലികമായി നീട്ടിവച്ചു. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറില്‍ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്‌ക്കൊപ്പം തന്നെ മോഡലിങ് രംഗത്തും സജീവമാവുകയാണ് മോണാലിസ. ‘മഹാകുംഭമേളയില്‍ മാലകള്‍ വില്‍ക്കാനാണ് എത്തിയത്. പക്ഷേ, ഭഗവാന്‍ ശിവന്റെയും സന്യാസിമാരുടെയും അനുഗ്രഹത്താല്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. നിങ്ങള്‍ എല്ലാവരോടും നന്ദിയുണ്ട്.’ മൊണാലിസ പറഞ്ഞു.
ആകര്‍ഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രശസ്തയാക്കിയത്. മാധ്യമങ്ങളില്‍ ശ്രദ്ധനേടിയതിനു പിന്നാലെ പെണ്‍കുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നതിനും നിരവധിപേര്‍ കുംഭമേള നടക്കുന്നയിടത്ത് എത്തി. തുടര്‍ന്ന് പെണ്‍കുട്ടി മധ്യപ്രദേശിലെ വീട്ടിലേക്കു മടങ്ങിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





