‘ഗസ്സ വാങ്ങാനും സ്വന്തമാക്കാനും തയ്യാറാണ്​​’; വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്​

0
1296

വാഷിങ്​ടൺ: ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്‍റെ ഭാഗങ്ങൾ പുനർനിർമിക്കാൻ മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. ഞായറാഴ്ച മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ട്രംപ്​.

ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധനാണ്​. തങ്ങൾ അത് പുനർനിർമിക്കുന്നിടത്തോളം, മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങൾക്കും അതിന്‍റെ ഭാഗങ്ങൾ നിർമിക്കാൻ തങ്ങൾ നൽകിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവർക്കും ഇത് ചെയ്യാം. എന്നാൽ, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ്​ പറഞ്ഞു.