രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്നും ചാടേണ്ടി വന്നു; മുക്കത്തെ പീഡനശ്രമത്തെ കുറിച്ച് അതിജീവിത

0
1587

മുക്കത്ത് ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേൽക്കുകയും ചെയ്ത അതിജീവിത ആശുപത്രി വിട്ടു. ഹോട്ടലുടമ നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്നും മുക്കം പീഡനശ്രമ കേസിൽ പ്രതികരണവുമായി അതിജീവിതവെളിപ്പെടുത്തി. അറസ്റ്റിലായ ഹോട്ടൽ ഉടമ ദേവദാസ് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ഉടമ ദേവദാസിൻ്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെ പോയതാണെന്നും പിന്നീട് മകളെപ്പോലെ കാണുമെന്ന് പറഞ്ഞു അയാൾ തിരികെ വിളിച്ചതാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾ മുറിയിലേക്ക് അതിക്രമിച്ച് കയറി തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ദേവദാസിന്റെ കയ്യിൽ മാസ്കിങ് ടേപ്പ് ഉണ്ടായിരുന്നു. രക്ഷപ്പെടാനാണ് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും അതിജീവിത പറഞ്ഞു.

വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് അതിജീവിത പറഞ്ഞു. ഹോട്ടലുടമ ദേവദാസാണ് ആദ്യം മുറിയിലേക്ക് വന്നത്. ഇയാളുടെ കൈയ്യിൽ മാസ്‌കിംഗ് ടാപ്പ് ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു കുളിച്ച് റൂമിലെത്തി ബാൽക്കണിയിൽ ഇരുന്നു ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും മറ്റ് രണ്ട് പേരും റൂമിലെത്തിയത്. മാസ്കും ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേവദാസ് റൂമിൽ എത്തിയത്. ഫോൺ പിടിച്ചുവാങ്ങിയ ശേഷവും അതിക്രമം തുടർന്നപ്പോഴാണ് പുറത്തേക്കോടിയത്. ഇതിനിടയിൽ ക്യാമറ ഓൺ ആകുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് മൊബൈലിൽ റെക്കോർഡ് ആയത്. രക്ഷപ്പെടാനായാണ് കെട്ടിടത്തിൽ നിന്ന് ചാടേണ്ടി വന്നതെന്നും യുവതി പറഞ്ഞു.

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു. കേസുമായി മുന്നോട്ടു പോകുമെന്നും താൻ അനുഭവിക്കുന്ന മാനസിക ശാരീരിക വേദനകൾ ദേവദാസ് അറിയണമെന്നും യുവതി പറഞ്ഞു. ആറ് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി 11ഓടെയായിരുന്നു പീഡനശ്രമം. മുക്കം- കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്.

യുവതിയുടെ അഭിമുഖം വീഡിയോ

വീഡിയോ 1