പൈപ്പിനുള്ളിൽ വിദഗ്ധമായി 3502 മദ്യകുപ്പികൾ, ദുബൈയിൽ നിന്ന് സഊദിയിലെത്തിയ ഡ്രൈവർ പിടിയിൽ

0
3670

ആർക്കാണ് ഇത് കൊടുക്കേണ്ടത്? ആരാണ് ഇത് സ്വീകരിക്കുക? എന്നിവ കണ്ടെത്താനായി സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ നീക്കം ഇങ്ങനെ

ദമാം: സഊദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പൈപ്പിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു കടത്തിയ 3502 മദ്യകുപ്പികൾ കണ്ടെത്തി. ദുബൈയിൽ നിന്ന് സഊദിയിൽ ലോഡുമായി എത്തിയ പ്രവാസി ഡ്രൈവർ ആണ് പിടിയിലായത്. നേരത്തെയും സമാനമായി പൈപ്പുകളുമായി ട്രെയിലറിൽ ഇദ്ദേഹം വന്നിരുന്നെങ്കിലും ഇത്തവണ മദ്യകുപ്പികൾ കണ്ടെത്തിയതോടെ സുരക്ഷ സേനയുടെ പിടിയിലാവുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബായിയിൽ നിന്നും ഇരുമ്പ് കയറ്റി സഊദിയിലെ റിയാദിലേക്ക് വരുകയായിരുന്നു ഇദ്ദേഹം. സഊദി ബോർഡറിൽ വാഹന പരിശോധനയും സ്‌ക്രീനിങ്ങും കഴിഞ്ഞപ്പോൾ എന്തോ പന്തികേട് തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് എല്ലാ സാധനങ്ങളും വാഹനത്തിൽ നിന്നും ഇറക്കി പരിശോധിച്ചുവെങ്കിലും ആദ്യം ഒന്നും കണ്ടെത്തിയില്ല. സംശയം തീരാതെ വീണ്ടും പരിശോധിച്ചപ്പോഴാണ് മദ്യ ശേഖരം കണ്ടെത്തിയത്. പൈപ്പുകൾ മുറിച്ചു നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സാധനങ്ങൾ കണ്ടെത്താനായത്.

ഇരുമ്പ് പൈപ്പിനുള്ളിൽ പ്രത്യേകം അറകളുണ്ടാക്കി ഒളിപ്പിച്ചു വെച്ചിരിക്കുന്ന മുവ്വായിരത്തി അഞ്ഞൂറ്റി രണ്ട് മദ്യക്കുപ്പികളാണ് കണ്ടെത്തിയത്. ഇരുപത്തി മൂന്നോളം കുപ്പികൾ പൊട്ടിയ നിലയിലും കണ്ടെത്തി. മുന്നൂറ്റി അമ്പത് മില്ലി വരുന്ന കുപ്പികളായിരുന്നു ഓരോന്നും. അതോടെ മൂന്നാം തവണ സഊദിയിലേക്ക് ലോഡുമായി വരുന്ന ബംഗാളി യുവാവ് കസ്റ്റഡിയിലായി. എന്നാൽ, ആർക്കാണ് ഇത് കൊടുക്കേണ്ടത്? ആരാണ് ഇത് സ്വീകരിക്കുക? എന്നിവ കണ്ടെത്താനായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ അടുത്ത നീക്കം.

അതിനായി അയാളെ കണ്ടെത്താൻ വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ അന്വേഷണ സംഘം ഡ്രൈവറെ അനുവദിച്ചു. റിയാദിൽ എത്തിപ്പോൾ ലോഡ് കയറ്റി വിട്ട ആളെ ബന്ധപ്പെട്ടു. അയാൾ വാട്സപ്പിൽ നമ്പർ കൈമാറിയ നമ്പറിൽ മാറി മാറി വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. മറുപടിയൊന്നും കണ്ടില്ല. നാല് ദിവസം വരെ ആളെ കണ്ടെത്താൻ പോലീസ് കാവലിൽ ഡ്രൈവർ അവിടെ തങ്ങി. സ്വീകരിക്കേണ്ട ആൾ എത്താഞ്ഞതോടെ അഞ്ചാം ദിവസം ഡ്രൈവറെ തിരിച്ചു ലോക്കപ്പിലേക്ക് എത്തിക്കുകയായിരുന്നു.

രണ്ടായിരത്തി അഞ്ഞൂറ് ദിർഹം ശമ്പളക്കാരനായ ഇദ്ദേഹത്തിന് ട്രിപ്പ് ബത്തയായി മുന്നൂറോ നാന്നൂറോ അഞ്ഞൂറോ ദിർഹമാണ് കിട്ടുക. വാഹനം ലോഡ് ചെയ്യുമ്പോൾ ഡ്രൈവർ ഉണ്ടാകില്ല. എല്ലാം ഭദ്രമായി യാത്ര പുറപ്പെടാൻ സമയം ആകുമ്പോൾ ആവശ്യമായ കസ്റ്റംസ് പേപ്പറുകളും മറ്റു രേഖകളും ഡ്രൈവർക്ക് കൈമാറും. അതിൽ കൂടുതൽ ഒരറിവും അയാൾക്കില്ല എന്നാണു ഇദ്ദേഹം വെളിപ്പെടുത്തിയത്. കയ്യിൽ ഉണ്ടായിരുന്ന ദിർഹമും, സഊദി റിയാലും, ഖത്തർ റിയാലും, ബംഗ്ളാദേശ് ടാക്കയും എവിടെ നിന്നാണ് കിട്ടിയത് എന്ന ചോദ്യത്തിന് വിശദമായ മറുപടിയും ഡ്രൈവർ നൽകി. വിവിധ നാണയങ്ങൾ എങ്ങനെ വന്നു എന്ന ചോദ്യത്തിനും മറുപടി നൽകി. ഇടക്ക് കുടുംബത്തെയും തന്റെ ചെറിയ കുഞ്ഞിനേയും കുറിച്ച് പറഞ്ഞു ആ യുവാവ് സങ്കടപ്പെടുന്നുണ്ടായിരുന്നു.

അവൻ നിരപരാധിയായിരിക്കാം, അല്ലായിരിക്കാം, പക്ഷെ, നിയമത്തിനു മുന്നിൽ അവൻ കൊണ്ട് വന്ന വാഹനത്തിൽ നിന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത് കുറ്റം ഇദ്ദേഹത്തിന് മേൽ തന്നെയാണ് ഉണ്ടാകുക. ചോദ്യങ്ങളെല്ലാം പൂർത്തീകരിച്ചു ഫയൽ പൂർത്തിയാക്കി കൈയൊപ്പ് ചാർത്തി അവനെ പൊലീസിന് കൈമാറി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക