കൊറോണയെ തുരത്താൻ കഴിയില്ല, പല മാറ്റത്തോടെ അത് ഇവിടെ തുടരും, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പൂർണ്ണമായും തുരത്താനാകുമെന്ന പ്രതീക്ഷി അസ്തമിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ

0
3531

ന്യൂയോർക്ക്: കൊറോണ വിവിധ രൂപമാറ്റത്തോടെ ഭൂമിയിൽ തുടരുമെന്നും അതിനെ പൂർണ്ണമായും തുടച്ചു നീക്കി ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ഓർമ്മിപ്പിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ യുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇൻഫ്ലുവൻസ വൈറസുകളെപ്പോലെ കൊറോണ മഹാമാരി വൈറസ് പരിണമിക്കുകയും മനുഷ്യരാശിയെ ബാധിക്കുന്ന മറ്റ് വൈറസുകളിൽ ഒന്നായി മാറുകയും ചെയ്യും. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത രാജ്യങ്ങളിൽ തുടർച്ചയായ വൈറസ് വകഭേദത്തിന്റെ വെളിച്ചത്തിൽ വൈറസ് എന്നേക്കും ലോകത്ത് നിലനിൽക്കുമെന്നും അതിനെ ഇല്ലാതാക്കാനുള്ള മുൻ പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.