കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ യാത്രക്കാ‌ർ തമ്മിൽ അടിപിടി, ബോംബ് ഭീഷണി; പിന്നാലെ വിമാനം താഴെയിറക്കി

0
2062

കൊച്ചി: വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ വിമാനം താഴെയിറക്കി. കൊച്ചി- ചെന്നൈ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തർക്കം.

വിദേശി യാത്രികനും ഡേവിഡും അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. യാത്രാമദ്ധ്യേ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പിന്നാലെ ഇത് കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
ഇരുവരും തങ്ങളുടെ കൈവശം ബോംബുണ്ടെന്നും വിമാനം തകർക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ യാത്രകാർ പരിഭ്രാന്തിയിലായി.

തുടർന്ന് പൈലറ്റ്, എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വിമാനം ചെന്നൈയിൽ ഇറക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. 171 യാത്രക്കാരുമായി കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം ചെന്നൈയിൽ ഇറങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.

സിഐഎസ്എഫ് കമാൻഡോകളും ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധരും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചിരുന്നു. ഉദ്യോഗസ്ഥർ വിമാനത്തിലും യാത്രക്കാരിലും വ്യാപകമായ തിരച്ചിൽ നടത്തി.  രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ യാത്രക്കാരുടെ അവകാശവാദം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.

സംഘർഷത്തിൽ ഉൾപ്പെട്ട രണ്ട് യാത്രക്കാരെ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.