മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽനിന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പിന്നിൽനിന്നു പാഞ്ഞെത്തി അടിച്ചുവീഴ്ത്തിയ കടുവ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജയസൂര്യയുടെ മുകളിലേക്ക് വീണെങ്കിലും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടുവ പിന്നിലൂടെ വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജയസൂര്യ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കടുവ ആക്രമിച്ചപ്പോൾ താൻ താഴെയും കടുവ തന്റെ മുകളിലുമായി വീണു. ഷീൽഡ് കൊണ്ടു തടുക്കാനായതുകൊണ്ടാണ് ജീവൻ രക്ഷപ്പെട്ടത്. കയ്യിൽ കടുവയുടെ നഖം ആഴ്ന്നിറങ്ങി. പതിനഞ്ചോളം പേർ കൂടെയുണ്ടായിരുന്നു. ഇവർ ബഹളം വച്ചതോടെ കടുവ കാട്ടിലേക്ക് ഓടിപ്പോയെന്നും ജയസൂര്യ പറഞ്ഞു.
ഇന്നു രാവിലെയാണ് വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ജയസൂര്യയെ കടുവ ആക്രമിച്ചത്. പരുക്കേറ്റ ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരഭോജി കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസമായി തുടരുകയാണ്. കടുവ കൂടിന് സമീപത്തായി എത്തിയെങ്കിലും കൂട്ടില്‍ കയറിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആര്‍.ആര്‍.ടി സംഘം വനത്തിനുള്ളിലേക്ക് കയറി കടുവയെ വെടിവെക്കാനുള്ള ശ്രമം നടത്തിയത്. സംഘം കാട്ടില്‍ പരിശോധന നടത്തുന്നിതിനിടെയാണ് പുറകില്‍ നിന്ന് കടുവ ആക്രമിച്ചത്.
ജയസൂര്യ എന്ന ഫോറസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടുവ അടിച്ചിടുകയായിരുന്നു. കടുവയെ ഷീല്‍ഡ് വെച്ച് തടയുന്നതിനിടെ നഖം തട്ടി കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബാക്കി സംഘം ഇപ്പോഴും പരിശോധന തുടരുകയാണ്. കടുവയ്ക്ക് വെടിയേറ്റിട്ടില്ല. വെടിവെക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





