എതിരാളികളില്ലാതെ കടുത്ത മുന്നേറ്റവുമായി യുഎഇ:  പക്ഷെ 2026 ല്‍ കളി മാറും,  ഖത്തർ സ്ഥാനം തട്ടിയെടുക്കും, സഊദിയും മോശമാക്കില്ല

0
1300

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക മുന്നേറ്റം നടത്തുന്ന രാജ്യമായി വരും വർഷങ്ങളിലും യു എ ഇ തങ്ങളുടെ സ്ഥാനം തുടരും. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം യുഎഇ സമ്പദ്‌വ്യവസ്ഥ 2025ലും 2026ലും നാല് ശതമാനമെന്ന ശക്തമായ വളർച്ച കൈവരിച്ചേക്കും. 2024 ജൂണിലെ ലോകബാങ്കിൻ്റെ പ്രവചനത്തേക്കാൾ 0.1 ശതമാനം കുറവാണെങ്കിലും 2025-ൽ യു എ ഇ 4.0 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

മേഖലയില്‍ മറ്റ് പല രാഷ്ട്രങ്ങളേക്കാളും മികച്ച മുന്നേറ്റമാകും യു എ ഇയുടേതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സഊദി അറേബ്യ (3.4 ശതമാനം), ബഹ്‌റൈൻ (3.3 ശതമാനം), ഖത്തർ (2.7 ശതമാനം), ഒമാൻ (2.4 ശതമാനം), കുവൈത്ത് (1.7 ശതമാനം) എന്നിങ്ങനെയായിരിക്കും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക വളർച്ച. അതായത് നാല് ശതമാമനത്തിന്റെ മുന്നേറ്റവുമായി എമിറേറ്റ്‌സിൻ്റെ സമ്പദ്‌വ്യവസ്ഥ 2025-ൽ ഗൾഫ് മേഖലയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം നിലനിർത്തും.

2025 ലെ യുഎഇയുടെ വളർച്ചാ പ്രവചനം കഴിഞ്ഞ വർഷത്തെ 3.3 ശതമാനത്തേക്കാൾ കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്. ലോകബാങ്ക് 2026-ലെ യു എ ഇയുടെ അടുത്ത വർഷത്തെ വളർച്ചാ പ്രവചനം 0.1 ശതമാനം മുതൽ 4.1 ശതമാനം വരെ ഉയർത്തിയിട്ടുമുണ്ട്. ഇക്കാലയളവില്‍ ഖത്തറിനും (5.5 ശതമാനം), സഊദി അറേബ്യയ്ക്കും (5.4 ശതമാനം) ശേഷം ജി സി സിയിൽ അതിവേഗം വളരുന്ന മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായിരിക്കും യു എ ഇ. അതായത് 2026 ല്‍ ഖത്തറും സൗദി അറേബ്യയും മേഖലയില്‍ വലിയ രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കും.

അതേസമയം, 2025 ലെ ജിസിസി വളർച്ചാ പ്രവചനം 1.4 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായി ലോകബാങ്ക് കുറച്ചു. എന്നാൽ അടുത്ത വർഷത്തെ പ്രൊജക്ഷൻ 1.1 ശതമാനം വർധിച്ച് 4.6 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. 2024-ൽ ജി സി സിയിലെ വളർച്ച 1.6 ശതമാനമായി ഉയർന്നതായും കണക്കാക്കപ്പെടുന്നു. പിന്തുണയുള്ള ശക്തമായ എണ്ണയിതര പ്രവർത്തനവും മൂലധന വരവ് വീണ്ടെടുക്കലുമാണ് ഇതിന് പ്രധാനമായും കാരണമായത്.

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന) വളർച്ച 2025 ൽ 3.4 ശതമാനമായും 2026 ൽ 4.1 ശതമാനമായും ഉയരുമെന്ന പ്രതീക്ഷയും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. എണ്ണ ഉല്‍പാദനത്തില്‍ സ്വമേധയാ വരുത്തുന്ന ഇടിവാണ് ഈ വർഷം ഗള്‍ഫ് മേഖലയിലെ നേരിയതെങ്കിലുമായ സാമ്പത്തിക വളർച്ചാ ഇടിവിന് കാരണമാകുക.n