തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി; മലപ്പുറത്ത് ഒന്നരവയസുകാരന് ദാരുണാന്ത്യം

0
1374

മലപ്പുറം: തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. നിറമരുതൂർ ഗവ.ഹൈസ്കൂളിനു സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ്  മരിച്ചത്.  ചൊവ്വാഴ്ച ഉച്ചക്ക് 1.40നായിരുന്നു സംഭവം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു.

കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി ഉമ്മ കുളിക്കാൻ പോയതായിരുന്നു. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള്ള തൊട്ടിൽ തുണി കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏക മകനാണ്. 

മരിച്ച കുട്ടിയുടെ വലിയുപ്പയും വലിയുമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടർന്നാണ് നിറമരുതൂർ തറവാട് വീട്ടിൽ താമസിക്കാൻ എത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച നടക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക