ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക; സ്‌കൂളുകളിൽ ‘ജങ്ക് ഫുഡ്’ നിരോധിച്ചു

0
652

അബുദാബി: ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി. എമിറേറ്റിലെ സ്കൂളുകളിൽ ‘ജങ്ക് ഫുഡ്’ നിരോധിച്ചുകൊണ്ടാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) കർശന വിദ്യാഭ്യാസനയം പുറപ്പെടുവിച്ചത്. വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി കാന്റീനുകളും മറ്റ് ഭക്ഷണ സേവനങ്ങളും നടത്തുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകണം.

ഇതിനാവശ്യമായ ലൈസൻസുകൾ നേടുകയും കാന്റീനുകളിൽ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന നോട്ടീസുകൾ പതിക്കുകയുംചെയ്യണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ നടപടി സ്വീകരിക്കണമെന്നും നയത്തിൽ പറയുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് ധാരണ വളർത്തിയെടുക്കലും പോഷകാഹാര അവബോധം വളർത്തിയെടുക്കുകയാണ് നയത്തിന്റെ ലക്ഷ്യം.