കോഴിക്കോട്: നടക്കാവ് മാളിയേക്കൽ എൻ.എം. ഉസ്മാൻ കോയ (എക്സ് മക്ക – 75) അന്തരിച്ചു.
അരക്കിണർ സുന്നി പളളിയുടെ മുൻവശം ‘ബൈത്തുൽ നാദിയ’യിൽ (ചിന്ത റസിഡന്റ്സ് -No:5) ലാണ് താമസം. ദീർഘകാലം പ്രവാസി ആയിരുന്ന ഇദ്ദേഹം മക്കയിലെ ഹറമിനടുത്ത് ഉംറ, ഹജ്ജിന് വരുന്നവർക്ക് ഹോട്ടൽ താമസ സൗകര്യം ഏർപ്പെടുത്തി നൽകിയിരുന്നു.
പരേതനായ പുതിയറ പാറക്കൽ ഉസ്മാൻ കോയയുടെ മകനാണ്. ഭാര്യ: പൂവാണിതെരുവത്ത് മാളിയേക്കൽ പി.എം.ജമീല. മക്കൾ: പി.എം. നസീൽ (സൈക്കിൽ ലാൻഡ്), നാദിയ.
മരുമക്കൾ: കൊയസ്സൻ വീട്ടിൽ അബൂബക്കർ- അക്കു (ഡി മോൾഡ്, വട്ടാംപൊയിൽ),
ചെറുവീട്ടിൽ സിൽഫ.
സഹോദരങ്ങൾ: സൈനബി, പരേതരായ എൻ. എം. അബ്ദുറഹിമാൻ,ആലി, ബിച്ചാത്തു. മുൻ മന്ത്രി പി.എം.അബൂബക്കറിന്റെ സഹോദരി ഭർത്താവാണ്. മയ്യത്ത് നിസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 6.50ന് മാത്തോട്ടം ഖബർസ്ഥാൻ പളളിയിൽ.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ





