നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു; മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്

0
490

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്. ഇയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം.

ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.