ദമാമിൽ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക്, 14 വീടുകൾക്ക് നാശനഷ്ടം, സഊദിക്ക് നേരെ എത്തിയത് മൂന്ന് മിസൈലുകളും ഡ്രോണുകളും

0
7696

ദമാം: സഊദിക്ക് നേരെ വീണ്ടും യമനിലെ ഹൂതി വിഭാഗത്തിന്റെ കൂട്ട മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്ക് ഏറ്റതായും വീടുകൾക്ക് നാശ നഷ്ടം സംഭവിച്ചതായും അറബ് സഖ്യ സേന അറിയിച്ചു. കിഴക്കൻ സഊദിയിലെ വാണിജ്യ നഗരിയായ ദമാമിനെ ലക്ഷ്യമാക്കിയതിയെ മിസൈൽ അവശിഷ്ടം പതിച്ചാണ് പരിക്ക്. സ്വദേശി കുട്ടികളായ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് പരിക്ക് പറ്റിയതെന്ന് അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

ശനിയാഴ്ച രാത്രി 09:30 ഓടെയാണ് കിഴക്കൻ നഗരിക്കും നജ്റാനിനും നേരെ മിസൈൽ കുതിച്ചെത്തിയത്. എന്നാൽ, രണ്ടും ആകാശത്തു വെച്ച് തന്നെ തകർത്തതായി സഖ്യ സേന അറിയിച്ചിരുന്നു. ദമാമിൽ ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് കുട്ടികൾക്ക് പരിക്കെറ്റത്. പതിനാല് വീടുകൾക്ക് ചെറിയ കേടുപാടുകൾ പറ്റിയതായും സഖ്യ സേന അറിയിച്ചു.

കിഴക്കൻ പ്രവിശ്യ, ജിസാൻ, നജ്റാൻ എന്നിവ ലക്ഷ്യമാക്കി മൂന്ന് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആയുധ ഡ്രോണുകളുമാണ് കുതിച്ചെത്തിയതെന്നും അറബ് സഖ്യ സേന അറിയിച്ചു.

സഖ്യസേന പുറത്തുവിട്ട ചിത്രങ്ങൾ👇

ഇതും കൂടെ വായിക്കുക👇

“കിഴക്കൻ സഊദി, നജ്റാൻ നഗരങ്ങൾ ലക്ഷ്യമാക്കി മിസൈൽ, നശിപ്പിച്ചതായി സഖ്യസേന”