മൻമോഹൻ സിംഗ്, എം ടി എന്നിവരുടെ നിര്യാണത്തിൽ ജുബൈൽ സൗഹൃദ വേദി  അനുശോചനം

0
499

ജുബൈൽ: അക്കാദമിക് രംഗത്തും ഭരണ രംഗത്തും ഒരേ പോലെ തിളങ്ങിയ അപൂർവ്വം ചില രാഷ്ട്രീയ ക്കാരിൽ ഒരാളായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് ജുബൈൽ സൗഹൃദവേദി അനുശോചന കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിച്ച രാഷ്ട്ര തന്ത്രജ്ഞൻ കൂടിയയിരുന്നു അദ്ദേഹമെന്ന് സൗഹൃദവേദി അറിയിച്ചു.

വള്ളുവനാടൻ നാട്ടു ജീവിതത്തെ തന്റെ കഥയിലൂടെ ലോക സാഹിത്യ ലോകത്തിനു പരിചയപ്പെടുത്തിയ മലയാളിയുടെ എന്നത്തേയും വലിയ സാഹിത്യ കാരനായിരുന്നു എം ടി വാസുദേവൻ നായർ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്രസംവിധായകൻ, തിരക്കഥാ കൃത്ത്, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ – സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു എം ടിയെന്നു സൗഹൃദവേദി ജുബൈൽ അനുശോചന കുറിപ്പിൽ അറിയിച്ചു. തന്റേതായ കാലം സൃഷ്ടിച്ചു കൊണ്ട് കാലത്തി വർത്തിയായി കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞതെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക