രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം; ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

0
1532

ജിദ്ദ: മസ്‌തിഷ്‌കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി. അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

ജിദ്ദ ഫൈസലിയയിൽ ഇർഫാൻ ഫർണിഷ്ഡ് അപ്പാർട്ട്മെൻറിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: രാമകൃഷ്ണ പണിക്കർ, മാതാവ്: ദേവകി. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക