മൻമോഹൻ സിങ്ങിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മെൽബണിൽ ഇറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞ്

0
439

മെൽബൺ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കറുത്ത ആം ബാൻഡ് കൈയിൽ കെട്ടിയാണ് കളിക്കാർ ഗ്രൗണ്ടിലെത്തിയത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ച് മത്സരത്തിനിറങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു.

രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് വ്യാഴാഴ്ച രാത്രിയാണ് ഡൽഹിയിലെ എയിംസിൽ അന്തരിക്കുന്നത്. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 8.51ന് മരണം സ്ഥിരീകരിക്കുകയും ചെയ്തു.