റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വിജയം സ്വന്തമാക്കി മാർക്ക് അലൻ

0
413

റിയാദ്: റിയാദ് സീസൺ സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ വടക്കൻ ഐറിഷ് താരം മാർക്ക് അലൻ കിരീടം നിലനിർത്തി. അവസാന മത്സരത്തിൽ ബെൽജിയൻ താരം ലൂക്കാ ബ്രെസലിനെ 5-1നാണ് പരാജയപ്പെടുത്തിയത്.

ടൂർണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് അലൻ നടത്തിയത്. സെമി ഫൈനലിൽ ഇംഗ്ലിഷ് ഇതിഹാസ താരം റോണി ഒ സള്ളിവനെ 4-2 ന് പരാജയപ്പെടുത്തി. സെമിയിൽ വെൽഷ് താരം മാർക്ക് വില്യംസിനെ 4-2ന് തോൽപിച്ച് ബ്രെസൽ അസാധാരണ പ്രകടനം കാഴ്ചവച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക