ദമാം പച്ചക്കറി മാർക്കറ്റ്, ഹറാജ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന, മലയാളി ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ നിരവധി പേർ പിടിയിൽ

0
2681

ദമാം: കിഴക്കൻ സഊദിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ദമാമിലെ പച്ചക്കറി മാർക്കറ്റ്, ഹറാജ് ഫർണിച്ചർ മാർക്കറ്റ് എന്നിവിടങ്ങളിൽ അധികൃതർ നടത്തിയ ശക്തമായ പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ പിടിയിൽ. കിഴക്കൻ പ്രവിശ്യ സെക്രട്ടേറിയറ്റ്, ഈസ്റ്റേൺ പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് എന്നിവയുടെ സംയുക്തതയിൽ നടന്ന വ്യാപക പരിശോധനയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിലിൽ അല്ലാതെ ഏർപ്പെട്ടവരടക്കമുള്ള വിദേശികളാണ് പിടിയിലായത്. പച്ചക്കറി മാർക്കറ്റിൽ പുലർച്ചെ നാല് മണിയോടെ തുടങ്ങിയ പരിശോധന മണിക്കൂറുകളോളം നീണ്ടു. ഇവിടെ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന നിരവധി മലയാളികളെ പിടികൂടിയതായി പച്ചക്കറി മാർക്കറ്റിൽ കട നടത്തുന്ന മലപ്പുറം വേങ്ങര സ്വദേശി പറഞ്ഞു.

മാർക്കറ്റിലെ 200 സ്റ്റാളുകളിൽ നടത്തിയ പരിശോധനകളിൽ ഏതാനും സ്റ്റാളുകളിൽ ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. പതിനെട്ട് സ്റ്റാളുകൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഇഖാമ, തൊഴിൽ നിയമ ലംഘകരായ 67 തൊഴിലാളികളും റെയ്ഡിനിടെ പിടിയിലായി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും പോലീസും നടപടികൾ പൂർത്തിയാക്കി തുടർ നടപടികൾക്ക് ഇവരെ പിന്നീട് ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിന് കൈമാറി.

അൽ-ഹരാജ് ഫർണിച്ചർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘകരെയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്ത 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അർബൻ ലാൻഡ്‌സ്‌കേപ്പ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെയും മുൻകരുതൽ നടപടികളുടെയും ഭാഗമായ ക്യാംപെയ്ൻ, 24 വിൽപ്പന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം അജ്ഞാതമായ രണ്ട് ടൺ ഭൂമിയുടെ വസ്തുവകകളും ഉയർത്തി. സെക്രട്ടറിയേറ്റുമായി എല്ലാവരും സഹകരിക്കണമെന്നും നിയമലംഘകരെ കുറിച്ച് റിപ്പോർട്ടു ചെയ്യണമെന്നും സർവീസസ് അണ്ടർ സെക്രട്ടറി എൻജിനീയർ സിയാദ് മുഗ്‌രിബിൽ ആവശ്യപ്പെട്ടു.