ദമാം: സഊദിയിൽ കുടുംബ സന്ദർശക വിസയിൽ എത്തിയവർക്ക് വിസ പുതുക്കാനായി ഇനി എളുപ്പത്തിൽ ബഹ്‌റൈനിലേക്ക് പോയി സഊദിയിൽ മടങ്ങിയെത്താം. സന്ദർശക വിസക്കാർക്കും സഊദി ഇഖാമ ഉള്ളവർക്ക് പോലെ തന്നെ ഓൺ അറൈവൽ വിസ ലഭ്യമായിതുടങ്ങിയതാണ് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകുന്നത്. നേരത്തെ നിർത്തി വെച്ചിരുന്ന ഈ സംവിധാനം കഴിഞ്ഞ ദിവസം മുതൽ ആളുകൾക്ക് ലഭ്യമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏതാനും മാസങ്ങളായി, സഊദിയിൽ നിന്ന് വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് ബഹ്‌റൈൻ ഓൺ അറൈവൽ വിസിറ്റ് വിസ ലഭ്യമാകാറില്ലായിരുന്നു. ഇത് പലപ്പോഴും വിസിറ്റ് വിസ പുതുക്കാൻ ചെറിയ കാലതാമസം ഉണ്ടാക്കാറുമുണ്ടായിരുന്നു.
നേരത്തെ ഈ സംവിധാനം ലഭ്യമായിരുന്നെങ്കിലും പിന്നീട് ബഹ്‌റൈൻ വിസ കൈവശം ഇല്ലാത്തവരെ സഊദി ജവാസാത് കടത്തി വിടാതായതോടെ ബഹ്‌റൈൻ വിസ ആദ്യമേ നേടേണ്ട അവസ്ഥയായിരുന്നു. സഊദി മൾട്ടി കുടുംബ സന്ദർശക വിസ വിസ പുതുക്കാനായി ഏറ്റവും എളുപ്പത്തിൽ പോയി വരാനായി അടുത്ത രാജ്യമായ ബഹ്‌റൈൻ ആണ് ഏറെ പേരും തിരഞ്ഞെടുക്കുന്നത്.
എന്നാൽ, സഊദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് ബഹ്‌റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കാതെ ആയതോടെ പകരം നേരത്തെ വിസ തയ്യാറാക്കിയായിരുന്നു പലരും ബഹ്‌റൈനിൽ പോയി മടങ്ങിയിടുന്നത്. എന്നാൽ കുടുംബങ്ങൾക്കും ഇപ്പോൾ കോസ്‌വേ വഴി പോകുമ്പോൾ ഓൺ അറൈവൽ വിസ ലഭിച്ചതായി നിരവധി പേർ പങ്കു വെച്ചു. ബഹ്‌റൈൻ വിസ ഫീസ് കോസ്‌വേയിലെ ബഹ്‌റൈൻ എമിഗ്രെഷനിൽ നൽകിയതോടെ വിസ ലഭ്യമായി.
സഊദി മൾട്ടി സന്ദർശക വിസക്കാർക്ക് ബഹ്‌റൈൻ വിസ ലഭിക്കാൻ ഇത് വരെ നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നു. ഇതാണ് ഇപ്പോൾ ഏറെ ആശ്വാസമായി ലഭ്യമായിതുടങ്ങിയത്. കോസ്‌വേ വഴി തന്നെ കുടുംബങ്ങൾക്കും ബഹ്‌റൈനിലേക്ക് ഓൺഅറൈവൽ വിസയിലൂടെ പോയി എളുപ്പത്തിൽ സഊദിയിലേക് മടങ്ങിയെത്താം. നിലവിൽ അനുവദിച്ച ഈ ഇളവ് എത്ര കാലം തുടരുമെന്ന് വ്യക്തമല്ല.
ഇഖാമയുള്ളവർക്ക് ബഹ്‌റൈനിൽ പോകാനായി സഊദിയിൽ നിന്ന് പുറത്ത് പോകാനുള്ള റീ എൻട്രി വിസ നിർബന്ധമാണ്. ഇഖാമയിൽ ഉയർന്ന പ്രൊഫഷൻ ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ ബഹ്‌റിനിലേക്ക് ഓൺ അറൈവൽ വിസ സംവിധാനം വഴി പോകാൻ സാധിക്കൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, കാലാവധി കഴിയുകയും പിന്നീട് 3 ദിവസം ഗ്രേസ് പിരീഡ് മാത്രമുള്ളവരെ തിരിച്ചു കയറാൻ അനുവദിച്ചിരുന്നില്ല. അതിനാൽ, നിലവിൽ വിസ പുതുക്കി കിട്ടാനായി ബഹ്‌റൈനിൽ പോകുന്നവർ ഈ ഗ്രേസ് പിരീഡിൽ അല്ലെന്നുള്ളതും പാസ്പോർട്ടിലെ സ്റ്റാമ്പ് ചെയ്ത സന്ദർശക വിസയിൽ കാലാവധി ഉണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
സ്വന്തമായി വാഹനത്തിൽ പോകുന്നവർ വാഹന ഇൻഷുറൻസും ഓരോ പാസ്പോർട്ടിനും 50 (05 ബി ഡി) റിയാൽ വീതം നൽകിയാണ് വിസ ലഭ്യമാകുന്നത്. ഇങ്ങനെ ലഭിക്കുന്ന വിസയുമായി ബഹ്‌റൈനിൽ പോയി വീണ്ടും സഊദിയിലേക്ക് തന്നെ തിരിച്ചു കയറിയാൽ വീണ്ടും മൂന്ന് മാസത്തേക്ക് സഊദി മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കി ലഭിക്കും. ബഹ്‌റൈനിലേക്ക് വിമാന മാർഗ്ഗം പോകുന്ന ഇത്തരത്തിലുള്ള സഊദി സന്ദർശക വിസക്കാർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്നുണ്ട്.
ബഹ്‌റൈൻ ട്രിപ്പുകൾക്കും വാഹന സൗകര്യങ്ങൾക്കും മറ്റു ട്രാവൽ ആവശ്യങ്ങൾക്കും https://wa.me/+966556884273 എന്ന നമ്പറിലോ https://wa.me/+966503347439 എന്ന നമ്പറിലോ മലയാളം പ്രസിന്റെ ഗൾഫ് അപ്ഡേറ്റ് ഗ്രൂപ്പുകളിൽ വരുന്ന പരസ്യങ്ങളിലെ ട്രാവൽസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





