ജിദ്ദ: കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മാട്ടായിൽ ഗഫൂറിന് നെല്ലിക്കുത്ത് കെഎംസിസി പ്രവർത്തകർ യാത്രയപ്പ് നൽകി. പ്രസിഡൻറ് സുബൈർ പുതുകൊള്ളി കെഎംസിസി വക മെമെന്റോ കൈമാറി. സെക്രടറി കെ. എം ഹനീഫ , ട്രഷർ ബാബു കാരക്കാടൻ, ചെയർമാൻ പി. ടി അഫ്നാസ്, പി. കെ പിഞ്ചു, നാസർ മഠത്തിൽ, വി. പി റഫീഖ് , റഹ്‌മത്ത് വി.പി എന്നിവർ പങ്കെടുത്തു.




