102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ

കരിപ്പൂർ: കടത്തിക്കൊണ്ടുവന്ന 102 പവനുമായി ഇരുപത്തിയേഴുകാരി; അതു തട്ടിയെടുക്കാൻ മറ്റൊരു സംഘം; ഇരുകൂട്ടരും പരസ്പരം ആക്രമിച്ചപ്പോൾ പൊലീസ് എത്തിയതോടെ കൂട്ട ഏറ്റുമുട്ടൽ; ഒടുവിൽ 4 പേർ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ നാലേമുക്കാലോടെയാണു നാടകീയ സംഭവങ്ങൾ. പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമിച്ച 4 പേർ കടന്നുകളഞ്ഞു. എമർജൻസി ലാംപിൽ ഒളിപ്പിച്ച 816 ഗ്രാം സ്വർണവുമായി ബഹ്റൈനിൽനിന്നു ഷാർജ വഴി കോഴിക്കോട്ടു വിമാനമിറങ്ങിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി … Continue reading 102 പവനുമായി യുവതി; തട്ടിയെടുക്കാൻ സംഘം, കോഴിക്കോട് വിമാനത്താവളത്തിൽ ഏറ്റുമുട്ടൽ