സർക്കാർ ബസിൽ നിന്ന് കിട്ടിയത് ദുബായിലേക്കുള്ള ടിക്കറ്റ്, നിരക്ക് 10,000 രൂപ!

1 Min Read

കയ്യിൽ കിട്ടിയ ബസ് ടിക്കറ്റ് കണ്ട് യാത്രക്കാരൻ ഒരു നിമിഷം ഞെട്ടുന്നു. ടിക്കറ്റിൽ താൻ പറഞ്ഞ സ്ഥലമില്ല. പകരം കിട്ടിയതാവട്ടെ ദുബായിലേക്കുള്ള ടിക്കറ്റും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പ്രചരിച്ച ഒരു വാർത്ത ഇങ്ങനെയായിരുന്നു. അതിനൊപ്പം ഒരുചിത്രവും പങ്കുവെച്ചു.

കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരനാണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി) ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകിയതെന്നായിരുന്നു വാർത്ത. പി. ദാമോദരൻ എന്നയാളുടെ പാരിലായുരുന്നു പോസ്റ്റ്. അദ്ദേഹവും സുഹൃത്ത് രാജയും ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്യുകയായിരുന്നുവെന്നും അതിൽ പറയുന്നു.

സാധാരണ ടിക്കറ്റ് നിരക്കായ 150 രൂപയും നൽകി. ഇതിനിടെയാണ് ദാമോദരൻ ടിക്കറ്റ് പരിശോധിച്ചത്. ടിക്കറ്റ് കണ്ട അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഭവാനി ബൈപ്പാസിൽനിന്ന് ’21-ദുബായ്, യുഎഇ’ എന്ന സ്ഥലത്തമാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്.ടിക്കറ്റ് നിരക്കായി പുരുഷയാത്രക്കാരനായ ഒരാൾക്ക് 10000 രൂപയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

പോസ്റ്റ് ഇൻ്റർനെറ്റിൽ വലിയ രീതിയിൽ വൈറലാവുകയും നിരവധി കമന്റുകൾക്ക് കാരണമാവുകയും ചെയ്തു. ഇതോടെ, ടിക്കറ്റിംഗ് മെഷീനിലെ സോഫ്റ്റ്‌വെയർ തകരാറാണ് ഇതിന് കാരണമായതെന്ന് ടിഎൻഎസ്ടിസി (TNSTC) സേലം ഡിവിഷൻ അധികൃതർ പിന്നീട് വ്യക്തമാക്കി. എന്നാൽ, ടിക്കറ്റിൻ്റേതായി പ്രചരിച്ച ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതെന്നാണ് പുതിയ കണ്ടെത്തൽ. ദാമദോരൻ എന്ന യാത്രക്കാരനെ തിരിച്ചറിയാനോ വ്യക്തത തേടി ടിക്കറ്റിന്റെ ആധികാരികത സ്ഥാപിക്കാനും സാധിച്ചില്ലെന്നും വിവിധ മാധ്യമങ്ങൾ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version