ഇസ്റാഈലിനെതിരെ വീണ്ടും ആക്രമണവുമായി ഇറാൻ: മിസൈൽ ആക്രമണം, സംഘർഷഭരിതം

2 Min Read

ജറുസലം: ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇസ്രയേലിൽ പലയിടങ്ങളിലും സൈറൻ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേലിലെ മന്ത്രി ഇറ്റ്മർ ബെൻ ഗിവിർ രംഗത്തെത്തി. ‘‘ഇന്ന് രാത്രി ടെഹ്റാൻ കത്തണം” എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.ലബനൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതിന് പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്നും മേഖലയിൽ കൂടുതൽ സൈനിക ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലിനെതിരെ വീണ്ടും ആക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം. ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിലേക്കു നേരത്തെ പറന്ന 4 വൺ-വേ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സേന തകർത്തതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു മിസൈൽ ആക്രമണം.

അമേരിക്കൻ സെൻട്രൽ കമാൻഡ് സെന്റ്‌കോം ആണ് വിവരം പുറത്തുവിട്ടത്. ഇറാന്റെ ആക്രമണ ഡ്രോണുകൾ മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തിയതിനാൽ അവ വെടിവച്ചിടേണ്ടി വന്നതായി പ്രസ്താവനയിൽ പറയുന്നു. ഖേഷം, സിരിക് ദീപുകളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ പ്രത്യാക്രമണമെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്സ് കോർ (ഐആർജിസി) അറിയിച്ചു.

അതേസമയം, ആക്രമണത്തെ കുവൈത്ത് ശക്തമായി പ്രതിരോധിച്ചു. വ്യോമാതിർത്തിയിൽ വച്ച് ഡ്രോണുകൾ വെടിവച്ചിട്ടു. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്കൻ സേന ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളിൽ ആക്രമണം നടത്തി.

ഗൊറൂക്കിലെ റഡാർ സൈറ്റും ഖേഷം ദ്വീപിലെ സൈറ്റും തകർത്തതായി സെന്റ്‌കോം അറിയിച്ചു. തുടർന്നുള്ള സമുദ്ര ആക്രമണങ്ങൾ തടയുന്നതിനായിരുന്നു ഈ തിരിച്ചടി. ഇറാൻ വിക്ഷേപിച്ച ഏഴു മിസൈലുകളിൽ ആറെണ്ണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വെടിവച്ചിടാൻ കഴിഞ്ഞു. ഏഴാമത്തെ മിസൈൽ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version