പെണ്‍കുട്ടിയെ പാട്ടിലാക്കി, ലോഡ്ജെടുത്ത് ലൈംഗികാതിക്രമം; പ്രതിക്ക് 52 വർഷം തടവ്

1 Min Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിയാള്‍ക്ക്  52 വർഷവും മൂന്ന് മാസവും തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. വേങ്ങര കണ്ണാട്ടിപ്പടി പൂവഞ്ചേരി സ്വദേശി മുഹമ്മദ് ഫായിസിനാണ് ജഡ്ജി കെഎസ് വരുൺ ശിക്ഷ വിധിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ അതിജീവിതയ്ക്കു നൽകണം. 

ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും വഴിയാണ് പെണ്‍കുട്ടിയെ മുഹമ്മദ് ഫായിസ് പരിചയപ്പെട്ടത്. അടപ്പത്തിലായതോടെ 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപയോഗിച്ചു. ഇതിന് പുറമേ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലോഡ്ജുകളിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. 

പെൺകുട്ടിയുടെ 8 ഗ്രാം സ്വർണാഭരണം കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. കരിപ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ.മനോജ് 38 സാക്ഷികളെ വിസ്തരിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version