റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതി വീണ് അപകടം; ദമാമിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

0 Min Read

റിയാദ്: ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽവഴുതി വീണുണ്ടായ ദരുണമായ അപകടത്തെ തുടർന്ന് മരണപ്പെട്ട എറണാകുളം വളയൻചിറങ്ങര സ്വദേശി മുസ്തഫയുടെ (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിെൻറ മകനാണ് മുസ്തഫ. മാതാവ്: ഫാത്തിമ.

വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് പെരുമ്പാവൂർ വളയൻചിറങ്ങര പെരുമാനി കുര്യന്തോൾ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നൗഫിയ. മക്കൾ: ദിയ, ഹൈദർ, ആദം. അൽഖോബാർ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സഊദിയിലെ ദമാമിൽ റെഡി മിക്‌സ്‌ കമ്പനിയിൽ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version