ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ

1 Min Read

ഛണ്ഡിഗഡ്: പഞ്ചാബിലെ ഹോഷിയാർപുരിൽ 9–ാം ക്ലാസ് വിദ്യാർഥിനിയെ ബലാല്‍സംഗം ചെയ്തു. പുർഹിരൻ സ്വദേശിയായ ദീപക് കുമാർ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മേയ് ഇരുപതിനാണ് അതിക്രമം ഉണ്ടായത്. ഇതിനുശേഷം കടന്നുകളഞ്ഞ ദീപക്കിനായി തിരച്ചിൽ ആരംഭിച്ചു.

ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും ദീപക്കും പരിചയപ്പെടുന്നത്. തുടർന്ന് ഓൺലൈനിലൂടെ സൗഹൃദം തുടർന്നു. യുവാവ് പെൺകുട്ടിയുടെ വീടിന് സമീപം എത്താറുണ്ടായിരുന്നു. മേയ് 20ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. ഒഴിഞ്ഞ കെട്ടിടത്തിലെ മുറിയിലെത്തിച്ചാണ് യുവാവ് വിദ്യാർഥിനിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് ഹോഷിയാർപുർ പൊലീസ് ദീപക് കുമാറിനെതിരെ കേസെടുത്തത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version