ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു, പുനഃസ്ഥാപിച്ചതായി ഒമാൻ 

2 Min Read

എണ്ണ ടെർമിനലിൽ ഡ്രോൺ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

മസ്കറ്റ്: ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ ‘മിന അൽ ഫഹൽ’ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.

കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. എസ്‌ബി‌എം 1, എസ്‌ബി‌എം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

വൻകിട എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങി

ആക്രമണത്തെ തുടർന്ന് ടെർമിനലിന്‍റെ പ്രവർത്തനം സ്തംഭിച്ചതോടെ, എണ്ണ കൊണ്ടുപോകാനായി എത്തിയ നിരവധി സൂപ്പർടാങ്കറുകൾ തുറമുഖത്തിന് പുറത്ത് കടലിൽ നങ്കൂരമിട്ടിട്ടിരിക്കുകയാണെന്ന് എൽ.എസ്.ഇ.ജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ കപ്പലുകൾക്ക് എണ്ണ നിറച്ചു നൽകാനാകാത്തത് ആഗോള ഇന്ധന വിപണിയിലും വിതരണ ശൃംഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഒമാൻ ഭരണകൂടവും സിവിൽ ഏവിയേഷൻ-സുരക്ഷാ വിഭാഗങ്ങളും സാഹചര്യം വിലയിരുത്തി വരികയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി

മസ്കറ്റ്: ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി. തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘മിന അൽ ഫഹൽ’ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.

കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എസ്‌ബി‌എം 1, എസ്‌ബി‌എം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വീഡിയോ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version