‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’, സിദ്ദിഖിന്‍റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധമുയർത്തി മാധ്യമ പ്രവർത്തകർ; ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറങ്ങി – VIDEO

1 Min Read

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. ‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങിപ്പോകാൻ നിർബന്ധിതനായി.

‘കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത്​ ഒഴിവാക്കണം’; ശ്രീറാം വെങ്കിട്ടരാമനെ വാർത്താസമ്മേളനത്തിനൊപ്പം കൂട്ടിയ നടപടിക്കെതിരെ മാധ്യമപ്രവർത്തകരുടെ സംഘടന

തിരുവനന്തപുരം: ​ക്രിമിനൽ കേസ്​ പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്​തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്​ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന്​ സർക്കാർ വിട്ടുനിൽക്കണമെന്ന്​ കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്​ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത്​ മന്ത്രി ടി. സീദ്ദീഖ്​ വാർത്താസമ്മേളനത്തിന്​ എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്​തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക്​ അഭിവാദ്യങ്ങൾ. മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മന്ത്രിമാർ അടക്കമുള്ള ഭരണനേതൃത്വം ജാഗ്രത കാണിക്കണമെന്നും ​ യൂണിയൻ പ്രസിഡന്‍റ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാളും ആവശ്യപ്പെട്ടു.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version