മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത നേതാക്കളെ കണ്ട് അബ്ദുള്‍ റഹീം

0 Min Read

കോഴിക്കോട്: സൗദി ജയിലില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ അബ്ദുള്‍ റഹീം സമസ്ത നേതാക്കളെ കണ്ടു. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഇടപെട്ടതില്‍ നന്ദി അറിയിക്കാന്‍ കൂടിയാണ് അബ്ദുള്‍ റഹീം നേതാക്കളെ സന്ദര്‍ശിച്ചത്.

മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായത്. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ത്തുവെന്നും സമസ്മത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഉമ്മയുടെ കണ്ണീര്‍ മനസ്സില്‍ തട്ടി. റഹീമിന് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാന്‍ കഴിയട്ടെ. സമസ്തയും എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നുവെന്നും തങ്ങൾ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version