സഊദിയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0 Min Read

റിയാദ്: തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ സുമൈശി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. അർബുദബാധിതനായി ചികിത്സയിരിക്കെയാണ് മരണം.ഇരുപതു വർഷത്തിലധികമായി റിയാദിൽ ഇസ്തിറാഹ മേൽനോട്ടക്കാരനായി ജോലിചെയ്ത് വരുകയായിരുന്നു

പരേതനായ ഇബ്രാഹിമാണ് പിതാവ്, നബീസയാണ് മാതാവ്. മുബീനയാണ് ഭാര്യ.സിയാദ്,സിനാൻ,ഷയാൻ,ഷഫ്ന എന്നിവർ മക്കളാണ്.

മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഇസ്മായിൽ സിവി,നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര ,സഹോദരൻ അസീസ് റിയാദ് തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി സാഹിബും മറ്റുജില്ലാ ഭാരവാഹികളും രംഗത്തുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version