കത്രിക ഉപയോഗിച്ച് കുത്തി കൊലപാതകം; പള്ളുരുത്തിയിൽ ഒരാൾ പിടിയിൽ

1 Min Read

കൊച്ചി: പള്ളുരുത്തി വെളിക്ക് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേവരയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി ചെറുവിള പുത്തൻവീട്ടിൽ സി ജെ ജെൻസൻ (38) ആണ് പിടിയിലായത്. പള്ളുരുത്തി വെളിക്ക് സമീപം താമസിച്ചിരുന്ന അയ്യംവേലിപ്പറമ്പിൽ പരേതനായ കുട്ടന്റെ മകൻ ഷിജോയ് എന്ന കണ്ണൻ (31) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു കർമ ലെയ്നിൽ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്. ജെൻസന്റെ സ്കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കത്രിക ഉപയോഗിച്ച് വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. ഇത് കണ്ട ഷിജോയ് പരിഹസിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ജെൻസൻ കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഷിജോയിയെ കുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version