സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം; കുട്ടികളടക്കം 45പേർ മരിച്ചു

0 Min Read

ബാങ്കോക്ക്∙ വടക്കൻ മ്യാൻമറിൽ ഖനനത്തിനായുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 45 പേർ മരിച്ചു. കൗങ്‌ടപ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയോടയായിരുന്നു അപകടം. എഴുപതോളം പേർക്ക് പരുക്കേറ്റു.

മരിച്ചവരിൽ ആറുപേർ കുട്ടികളാണ്. പരുക്കേറ്റവരെ ഉടൻ‌ തന്നെ ആശുപത്രിയിലെത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. സ്ഫോടനത്തിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയുമെല്ലാം വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ മേഖല വിമതസേനയായ താങ് നാഷനൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version