ട്രെയിനിലെ ടോയലറ്റ് സീറ്റിനു മുകളില്‍ പ്ലേറ്റുകള്‍ നിരത്തി പാത്രം കഴുകല്‍; സംഭവം ദുരന്തോ എക്സ്പ്രസില്‍

1 Min Read

എറണാകുളത്തേക്കുള്ള ദുരന്തോ എക്സ്പ്രസില്‍ ശുചിമുറിയില്‍ പാത്രം കഴുകി ജീവനക്കാര്‍. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ കാറ്ററിംഗ് ജീവനക്കാർ പാത്രങ്ങൾ കഴുകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഐ.ആര്‍.സി.ടി.സിക്ക് നോട്ടീസ് അയച്ചു. 

മുംബൈ ലോകമാന്യ തിലകില്‍ നിന്നും എറണാകുളത്തേക്കുള്ള ദുരന്തോ എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ കാറ്ററിംഗ് സർവീസുകൾക്കായി ഉപയോഗിക്കുന്ന പാത്രങ്ങൾ ടോയലറ്റ് സീറ്റിനു മുകളില്‍ നിരത്തി വച്ചതാണ് വിഡിയോയിലുള്ളത്. ‘ട്രൂത്ത് ഓണ്‍ ട്രാക്ക്’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പുറത്തുവന്നത്. 

കാറ്ററിംഗ് ജീവനക്കാരെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്ത യാത്രക്കാരന്‍ ഇവരുമായി തര്‍ക്കിക്കുന്നതും വിഡിയോയിലുണ്ട്. ഫസ്റ്റ് എസി കോച്ചിലാണ് സംഭവം നടന്നതെന്നും എക്സ് അക്കൗണ്ടില്‍ അവകാശപ്പെടുന്നത്. വിഷയത്തില്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയതായും എക്സ് പോസ്റ്റില്‍ പറയുന്നുണ്ട്. 

സംഭവം വൈറലായതിന് പിന്നാലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഐ.ആര്‍.സി.ടി.സിക്ക് നോട്ടീസ് അയച്ചു. ‘അങ്ങേയറ്റം വൃത്തിഹീനവും’ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ആശങ്കയുണ്ടാക്കുന്നതുമാണ് സംഭവം എന്നാണ് എഫ്.എസ്.എസ്.എ.ഐ ഇതിനെ വിശേഷിപ്പിച്ചത്. സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് സമർപ്പിക്കാനും വിശദമായ വിശദീകരണം നൽകാനുമാണ് ഐആർസിടിസിയോട് നിർദ്ദേശിച്ചിരിക്കുന്നത്. 

വീഡിയോ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version