‘ഒരു കപ്പ്‌ എടുക്കട്ടെ… കപ്പ്‌, കപ്പേ’; പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

1 Min Read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് “ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…” എന്നാണ് രാഹുൽ കുറിച്ചത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ ഈ പരിഹാസത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് അതിവേഗത്തിലുള്ള റെയ്ഡ് നടപടികളിലേക്ക് കേന്ദ്ര ഏജൻസി കടന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും ഒരേസമയമാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പിണറായിയുടെ വീടുകൾക്ക് പുറമെ സി.എം.ആർ.എൽ ഓഫീസ് ഉൾപ്പെടെ പത്തിടങ്ങളിലാണ് ഒരേസമയം ഇ.ഡി റെയ്ഡ് പുരോഗമിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version