‘വളഞ്ഞിട്ടടിച്ചോളൂ’, പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

1 Min Read

കോഴിക്കോട്: ‘മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും തന്റെ കോട്ടുളിയിലെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നതിനിടെ ഫെയ്സ്ബുക്ക് കുറിപ്പുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാറിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്നാണ് സമൂഹമാധ്യമക്കുറിപ്പില്‍ റിയാസ് കുറിച്ചത്.

‘വളഞ്ഞിട്ടടിച്ചോളൂ….. പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും’ എന്നാണ് പോസ്റ്റ്. സച്ചിൻദേവ് ഉൾപ്പെടെ നിരവധി പേരാണ് റിയാസിനെ പിന്തുണച്ച് കമന്റുമായി എത്തുന്നത്.

തിരുവനന്തപുരത്തെ വീട്ടിലാണ് വീണാ വിജയനും പിണറായിയും ഉള്ളത്. കോട്ടുളിയിലെ വീട്ടിൽ മുഹമ്മദ് റിയാസില്ല. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തുകയാണ്. റെയ്ഡ് നടക്കുന്ന പിണറായിയുടേയും റിയാസിന്റെയും വീടുകൾ‌ക്ക് മുന്നിൽ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version