“പ്രവാചക ചര്യ പിന്തുടരാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്”; പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു

1 Min Read

അറഫ: പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അലി ബിൻ അബ്​ദുറഹ്​മാൻ അൽഹുദൈഫി പ്രത്യേക ഖുതുബ നിർവഹിച്ചു.

പൂർണമായി ദൈവത്തിന് കീഴടങ്ങാനും പ്രവാചക ചര്യ (സുന്നത്ത്) പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണ്. ഹജ്ജ് കർമം ബാഹ്യവും ആന്തരികവുമായ പരിശുദ്ധിയെയും ഉടമ്പടികളുടെ പൂർത്തീകരണത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
അവിടെ അധർമങ്ങൾക്കോ, തർക്കങ്ങൾക്കോ, രാഷ്​ട്രീയ ലക്ഷ്യങ്ങളോടെയുള്ള മുദ്രാവാക്യങ്ങൾക്കോ, പക്ഷപാതപരമായ ആഹ്വാനങ്ങൾക്കോ യാതൊരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും നിറഞ്ഞു കവിഞ്ഞിരുന്നു.

ശേഷം ഹാജിമാർ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നിസ്‌കരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫയിൽ ഒത്തുകൂടുന്ന വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ ഒത്തുചേരും

അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്ന് മുസ്തലിഫയിൽ രാപാർക്കും. നാളെ പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിര്ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്ആന് പാരായണവും നമസ്കാരവുമായി ഹാജിമാര് മിനയി ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.

ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുടെ ശക്തമായ ഫീൽഡ് നിരീക്ഷണവും മികച്ച ക്രമീകരണങ്ങളും കാരണം അറഫയിലെ ജനത്തിരക്ക് വളരെ സുഗമമായി നിയന്ത്രിക്കാൻ സാധിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പ്ലാനുകൾ, വഴികാട്ടൽ സേവനങ്ങൾ, തണുപ്പ് സംവിധാനങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യ-അടിയന്തര ശുശ്രൂഷകൾ എന്നിവയെല്ലാം തീർത്ഥാടകരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version