സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

1 Min Read

ന്യൂഡൽഹി: ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു ലഫ്റ്റനന്റ് കേണലും രണ്ട് മേജർമാരും നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മൂന്നാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ കമാൻഡിങ് ഓഫിസർ മേജർ ജനറൽ സച്ചിൻ മേത്തയുൾപ്പെടെ സഞ്ചരിച്ച ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. ലഡാക്കിലെ ലേക്ക് സമീപമുള്ള പർവത നിരകളായ ടാങ്സ്റ്റെ മേഖലയിലായിരുന്നു അപകടം.

അപകടശേഷം സ്ഥലത്തുവച്ച് മേജർ ജനറൽ മേത്ത എടുത്ത സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഹെലികോപ്റ്റർ തകർന്നുവീണ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ സൈന്യം ഉത്തരവിട്ടുണ്ട്. 

അപകടം 1970കളിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം ചേർന്ന ചീറ്റ ഹെലികോപ്റ്ററുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപരത്തിയിട്ടുണ്ട്. 1984ൽ ഓപ്പറേഷൻ മേഘദൂദിന്റെ ഭാ​ഗമായി സായിച്ചിൻ ഹിമാനിയിൽ പാകിസ്ഥാൻ സൈന്യത്തെ നരിടാൻ ചീറ്റ ഹെലികോപ്റ്ററുകൾ ഉപയോ​ഗിച്ചിരുന്നു. എന്നാൽ, കാലമേറെ കഴിഞ്ഞതോടെ ഇവ അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. ഇത്തരം ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെട്ട് നിരവധി പൈലറ്റുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version