അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവിന് കഠിന തടവും പിഴയും

1 Min Read

മല്ലപ്പള്ളി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അനൂപ് (38)നാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷി വിധിച്ചത്.

2022 മാര്‍ച്ച് 3ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് അനൂപിനെതിരെ അയല്‍വാസിയായ സന്തോഷ് പരാതി നല്‍കിയതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്.

അനൂപ് സന്തോഷിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയുമായിരുന്നു. കോയിപ്പുറം എസ് ഐ സജീഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version