മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരിൽ വ്യാജ എഫ്ബി പേജ്; പിരിക്കുന്നത് 89 രൂപ

1 Min Read

കൊല്ലം: മുഖ്യമന്ത്രി വി.ഡി.സതീശന്റേതെന്ന വ്യാജേന ‘ചീഫ് മിനിസ്റ്റർ വിഡിഎസ്’ എന്ന പേരിലുള്ള ഫെയ്സ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യാൻ മാസം 89 രൂപ ആവശ്യപ്പെടുന്നു. വി.ഡി.സതീശൻ എന്ന് സേർച് ചെയ്താൽ ഒട്ടേറെ അക്കൗണ്ടുകൾ ഫെയ്സ്ബുക്കിൽ കാണാം. ഇതിൽ ഒരു പേജാണ് സബ്സ്ക്രൈബ് ചെയ്യാൻ പണം ആവശ്യപ്പെടുന്നത്.

ഇൗ പേജിന് ഏകദേശം 5,89,000 ഫോളോവേഴ്സുണ്ട്. ഇതിൽ എത്രപേർ പണം നൽകി സബ്സ്ക്രൈബ് ചെയ്തെന്ന വിവരം പേജിൽ ‘ഹൈഡ് ’ചെയ്തിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്സിനെ കിട്ടിയ പേജിൽ സബ്സ്ക്രിപ്ഷനും നടന്നിട്ടുണ്ടാകുമെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ പേരിൽ വെരിഫൈഡ് ഫെയ്സ്ബുക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്സ്ക്രൈബ് ചെയ്യാൻ ആവശ്യപ്പെടുന്ന പേജുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുവേ ചലച്ചിത്രതാരങ്ങളാണു സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടുന്നത്. സബ്സ്ക്രൈബ് ചെയ്യുന്നവർക്കു മാത്രമാണ് അവരുടെ പോസ്റ്റുകൾ കാണാനാകുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version