12 കോടി…. നമ്പർ VB 135452; വിഷു ബംപർ നറുക്കെടുപ്പ് ഫലം പുറത്ത്

1 Min Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. VB135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതവും ആറ്‌ പരമ്പരകള്‍ക്ക് ലഭിക്കും. ഇത്തവണ റെക്കോഡോടെയാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർ വിറ്റു തീർത്തിരുന്നു. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബംപര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കും. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാക്കിയിരുന്നത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 11,58,480 ടിക്കറ്റുകൾ ജില്ലയിൽ വിറ്റിറ്റുണ്ട്. തൃശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ നടന്നത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബംപര്‍ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version